ഇരിങ്ങാലക്കുട : ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരി എന്ന അപൂർവ കാവ്യത്തിലെ സുപ്രധാന ശ്ലോകങ്ങൾക്ക് അഭിനയത്തിൻ്റെ മാധ്യമത്തിൽ വ്യാഖ്യാനിക്കുവാനുള്ള നടനകൈരളിയുടെ ‘നേത്രരാഗം’ പരമ്പരയിൽ ‘മഹീം മൂലാധാരേ’ എന്നാരംഭിക്കുന്ന ഒൻപതാമത്തെ ശ്ലോകം ‘ചക്രനടന’മായി നിറഞ്ഞ സദസ്സിൽ അരങ്ങേറി.
മൂലാധാരം മുതൽ സഹസ്രാരം വരെയുള്ള ചക്രങ്ങളുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ നാടകീയമായി കോർത്തിണക്കി അഭിനയിച്ചത് പ്രശസ്ത കൂടിയാട്ടം കലാകാരി വേണുവാണ്. കണ്ണുകൾക്ക് ഇത്രയും ഏകാഗ്രതയോടുകൂടി വികാര പ്രകടനം നടത്തുവാനുള്ള സാധ്യത ഇൻഡ്യയിൽ മറ്റൊരു നാട്യശൈലിയിലും കണ്ടിട്ടില്ലായെന്ന് ഡോ. ശ്രീകലാ ശിവശങ്കർ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സിന്റെ പാരമ്പര്യ കലാവിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീകല പരിസ്ഥിതി പ്രവർത്തക കൂടിയാണ്.
ഗുരു വേണുജി സംവിധാനം നിർവഹിച്ച ‘ചക്രനടനം’ മനുഷ്യൻ്റെ അന്തരരംഗത്തിന്റെ ശക്തമായ ആവിഷ്ക്കാരമാണെന്ന് താന്ത്രിക ആചാര്യൻ ഡോ. ആർ. രാമാനന്ദൻ അഭിപ്രായപ്പെട്ടു. വിശിഷ്ടാതിഥികളിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനും സന്നിഹിതനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

