പൂർവ്വ വിദ്യാർത്ഥികൾ ട്രോഫികൾ സ്പോൺസർ ചെയ്തു

അവിട്ടത്തൂർ : ഉപജില്ല സ്കൂൾ കലോൽസവത്തിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ എൽ.ബി.എസ്. എം. എച്ച്. എസ്. സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക നൽകി. സംഘടന രക്ഷാധികാരി ബാലൻ അമ്പാടത്ത്, സെക്രട്ടറി പി . എൻ. സുരേഷ്, പി. അജിത , ടി.രത്‌നവല്ലി എന്നിവർ ചേർന്ന് എ. ഇ. ഒ. രാജീവ് എം. എസ്. ജനറൽ കൺവീനർ ഡോ. എ.വി. രാജേഷ് , ട്രോഫി കൺവീനർ ഇ.കെ. വിനോദ് എന്നിവർക്ക് സംഖ്യ കൈമാറി.

ജില്ല പഞ്ചായത്ത് മെമ്പറും, സംഘടന പ്രസിഡണ്ടുമായ ജോസ് . ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. മാനേജർ എ.സി. സുരേഷ്, പ്രധാനധ്യാപിക രജനിശ്രീ. എൻ. എസ്., പി. ടി. എ. പ്രസിഡണ്ട് പ്രസാദ്. എൻ. എസ്.എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page