മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിനെ ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തിൽ പ്രശസ്ത ഗുരു നിർമ്മല പണിക്കരുടെ കീഴിൽ 15 വർഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. മോഹിനിയാട്ടത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ സിസിആർടി സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഭരതം, നവ്യം, നവനീതം, തിരുപ്പതി നാദനീരാ ജ്ഞാനം, നവപല്ലവ തുടങ്ങിയ പ്രശസ്ത നൃതോത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയ ഗുരുവും കൂടിയാട്ട ആചാര്യനുമായ വേണു ജിയുടെ നവരസസാധനയിൽനിന്നും നിരന്തര പരിശീലനത്തിലൂടെ അഭിനയത്തിന്റെ സാങ്കേതിക മികവുകൾ ആർജ്ജിക്കുവാൻ സാധിച്ചിട്ടുണ്ട്.


തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ താൽപര്യപ്രകാരം കവടിയാർ കൊട്ടാരത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദാനന്ദ ബിരുദ വിദ്യാർത്ഥിയാണ്. പ്രശസ്ത ചുട്ടി കലാകാരനായ ഹരിദാസിന്‍റെയും രമയുടെയും മകളാണ് ഹൃദ്യ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page