ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഈവനിംഗ് മാർക്കറ്റ് സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിഎംഎസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസിനു മുന്നിൽ തൊഴിലാളികൾ ധർണ്ണ നടത്തി. 2006 ൽ ഇരിങ്ങാലക്കുടയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വഴിയോര കച്ചവടം നടത്തി വന്നിരുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി അന്നത്തെ മുൻസിപ്പൽ ഭരണസമിതിയുടെ തീരുമാനപ്രകാരം പ്രവർത്തനം ആരംഭിച്ചതാണ് ഈവനി മാർക്കറ്റ്.
ഇന്ന് നൂറോളം തൊഴിലാളികളെ പ്രത്യക്ഷമായും പരോക്ഷമായും ഇവിടത്തെ തൊഴിൽ സംരക്ഷിച്ചു പോരുന്നു. പക്ഷെ ഇപ്പോൾ ഇരിങ്ങാലക്കുടയിൽ നിലവിലുള്ള മുൻസിപ്പൽ ഭരണസമിതി രണ്ടുവർഷത്തോളമായി ഈ മാർക്കറ്റ് അടച്ചുപൂട്ടുന്നതിനുള്ള നടപടികളുമായിട്ടാണ് മുന്നോട്ട് പോകുന്നത് എന്ന് ബി എം എസ ആരോപിക്കുന്നു.
നിരവധി കുടുംബാംഗങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുന്നതും, പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമായ ഈ ഈവനിംഗ് മാർക്കറ്റ് നിർത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസിനു മുന്നിൽ തൊഴിലാളികൾ ധർണ്ണ നടത്തി.
ധർണ്ണ ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വിനോദ് കെ വി ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് എം ബി സുധീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് മുൻസിപ്പൽ കൗൺസിലർടി കെ ഷാജുട്ടൻ,എൻ വി അജയഘോഷ്, കെ എഫ് ഷാൻഡി, എ ജെ രതീഷ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു. എം കൃഷ്ണകുമാർ സ്വാഗതവും, വി വി ബിനോയ് നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O