ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നിയോജകമണ്ഡലത്തിൽ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടി ഡോ. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ഈ ഉന്നത വിജയം ഒരു പുതിയ തുടക്കമാണെന്നും സ്വന്തം കഴിവുകളെ കണ്ടെത്തി മുന്നോട്ടുപോകണമെന്നും എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. ചടങ്ങിന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥി ആയിരുന്നു. നഗരസഭാധ്യക്ഷ സുജ സഞ്ജീവ് കുമാർ ആശംസകൾ അറിയിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, സംഘാടക സമിതി കൺവീനർ ടി വി ചാർളി, കോഡിനേറ്റർ സി എസ് അബ്ദുൽ ഹഖ് എന്നിവർ പങ്കെടുത്തു.
എസ്എസ്എൽസി വിഭാഗത്തിൽ 650 വിദ്യാർത്ഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 440 വിദ്യാർത്ഥികൾക്കും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 120 വിദ്യാർത്ഥികൾക്കും വിഎച്ച്എസ്ഇ യിൽ 8 വിദ്യാർത്ഥികൾക്കും ആയി ആകെ 1218 വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.
എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 26 സ്കൂളുകളും പ്ലസ് ടുവിൽ 3 സ്കൂളുകളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 21 സ്കൂളുകളും ആദരവ് ഏറ്റുവാങ്ങി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് സ്വാഗതവും, സംഘാടക സമിതി കൺവീനർ ടി വി ചാർളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com