മൂർക്കനാട് : സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മൂർക്കനാട് എൻ.എസ്.എസ് യൂണിറ്റും പരിയാരം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും, ചാലക്കുടി ഫയർ സ്റ്റേഷനും സംയുക്തമായി പോത്ത്പാറ ആദിവാസി കോളനി സന്ദർശിച്ചു. തദവസരത്തിൽ അവിടെയുള്ള 30 ഭവനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ വിതരണം ചെയ്തു. തൃശ്ശൂർ ഡി എഫ് ഓ സുവി ഉദ്‌ഘാടനം നിർവഹിച്ചു.
ചാലക്കുടി എസ്.ടി.ഓ വർഷ കെ അധ്യക്ഷത വഹിച്ചു. റിട്ടയേഡ് മാള എസ്.ടി.ഓ സി ഓ ജോയ് വിശിഷ്ടാതിഥി ആയിരിന്നു. പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ അഷിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടെസ്ലിൻ ഫ്രാൻസിസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രജു എ വി, സാമൂഹിക പ്രവർത്തകനും പാഥേയം കോഡിനേറ്ററുമായ ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തൃശൂർ ഡി എഫ് ഓ സുവിയും, പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജും റിട്ടയേർഡ് മാള എസ്.ടി.ഓ ജോയ് എന്നിവർ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു . “തെളിമ” പഠനോപകരണ വിതരണം ജോയ്, ശ്രീജിത്ത് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ മൂർക്കനാട് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജെയിംസ് പെങ്ങിപ്പറമ്പിൽ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മേരി സോണിയ ജക്കോബി ഏവർക്കും നന്ദി അർപ്പിച്ചു.
ആദിവാസി ജനവിഭാഗങ്ങൾക്കും സാന്ത്വന സ്പർശം പരിപാടിയിൽ പങ്കെടുത്തവർക്കും ലഘു ഭക്ഷണം ഒരുക്കിയിരുന്നു. വേദിയിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്ക് അനുമോദനങ്ങളും അർപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും എൻഎസ്എസ് ടീമംഗങ്ങളായ ജിജി വർഗ്ഗീസ്, രമാദേവി, ലിജി എന്നീ അധ്യാപകരും സാന്ത്വന സ്പർശം പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ആദിവാസി വീടുകൾ സന്ദർശിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു. സമീപപ്രദേശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com