ഇരിങ്ങാലക്കുട : രണ്ട് വധശ്രമക്കേസ്സുകള്‍, കഞ്ചാവ് വില്‍പ്പന, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ 15 ഓളം കേസ്സുകളില്‍ പ്രതിയായ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പടിയം മുറ്റിച്ചൂര്‍ സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹിരത്ത് (23) എന്നയാളെ കാപ്പ ചുമത്തി തടങ്കല്ലിലാക്കി.
മുറ്റിച്ചൂരില്‍ വെച്ച് നിമേഷ് എന്ന യുവാവിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാനിരിക്കെയാണ് കാപ്പ ചുമത്തിയത്. നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശര്‍മ്മ ഐ പി എസ് നല്‍കിയ ശുപാര്‍ശയില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ കൃഷ്ണ തേജാ ഐ എ എസ് ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി കെ ദാസ്, സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍ ബാലൻ , അനീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും ഹിരത്തിനെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
