വ്യക്തിത്വ രൂപികരണത്തിൽ മാതാ പിതാ ഗുരുക്കൻമാരുടെ പങ്ക് നിസ്തുലം – ടി.എൻ. പ്രതാപൻ എം.പി

ഇരിങ്ങാലക്കുട : ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നതിൽ മാതാപിതാക്കൻമാരുടേയും ഗുരുക്കൻമാരുടേയും പങ്ക് അനന്യവും നിസ്തുലവുമാണെന്ന് ടി.എൻ. പ്രതാപൻ. എം.പി. പറഞ്ഞു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന,’നാളയെ വാർത്തെടുക്കൽ” എന്ന സംവാദത്തിൽ മുഖ്യാതിഥി ആയി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗർഭപാത്രത്തിലെത്തുന്ന മണൽ തരിയേക്കാൾ ചെറുതായ ഭ്രൂണം അമ്മയുടെ ചോരയും നീരും വലിച്ചെടുത്തു കുഞ്ഞായി പിറവിയെടുക്കുമ്പോൾ ആ പൊക്കിൾ കൊടി ബന്ധം മായ്ക്കാനും മറക്കാനും ആർക്കും കഴിയില്ലെന്നും അതുകൊണ്ട് ഏതൊരു വ്യക്തിയുടേയും കൺകണ്ട ആദ്യ ദൈവം അമ്മ തന്നെയാനെന്നും അദ്ദേഹം പറഞ്ഞു.

രാത്രിയിൽ കാവലിരിക്കുന്ന അച്ഛനും ആദ്യാക്ഷരം പകരുന്ന ഗുരുനാഥനും ആണ് രണ്ടും മൂന്നുo സ്ഥാനങ്ങൾ, ഇവരുടെ അനുഗ്രഹമാണ് ഒരു വ്യക്തിയെ ഔന്നത്യങ്ങളിലേക്കെത്തിക്കുന്നത് ഇവരെ ആത്മാവിൽ മയിൽപ്പിലി കണക്കെ സൂക്ഷിക്കാനായാൽ ജീവിത വിജയത്തിനും മാർഗദർശനത്തിനും അതുമതി എന്ന് എം.പി. കൂട്ടിചേർത്തു.

വൈസ് റെക്ടർ ഫാ. സന്തോഷ് മണി കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ.പ്രസിഡന്‍റ് ടെൽസൺ കോട്ടോളി, സംഗീത സാഗർ, സംഗീത കെ, ഐ.സി.എസ്.ഇ. പി.ടി.എ.പ്രസിഡന്‍റ് ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഫാ ജോയ്സൺ മുളവരിക്കൽ, ഫാ. മനു പീടികയിൽ, ഫാ.ജോസിൻ താഴേത്തട്ട്, സിസ്റ്റർ. ഓമന വി.പി., സെബി മാളിയേക്കൽ, സിബി പോൾ അക്കരക്കാരൻ, ലൈസ സെബാസ്റ്റ്യൻ, അഡ്വ. ഹോബി ജോളി എന്നിവർ സന്നിഹിതരായിരുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page