സേവാഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പിടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബ്, കൊച്ചി ഐ ഫൌണ്ടേഷൻ, എറണാകുളം അപ്പോളോ അഡ്ലക്സ് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . ഗുരുദേവ ധർമ പ്രചരണ സഭ വൈസ് ചെയർമാൻ കൃഷ്ണാനന്ദ ബാബു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ മെഡിസിൻ, ക്ലിനിക്കൽ ഫാർമസി, പൾമനോളജി, ഇസിജി, പ്രമേഹം, ബിപി പരിശോധന, നേത്ര തിമിര പരിശോധന എന്നി വിഭാഗങ്ങളിലാണ് ക്യാമ്പ് നടത്തിയത്. സേവാഭാരതി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ അർച്ചയ്ക് കെയർ പ്രൈവറ്റ് ലിമിറ്റഡ് (സർജിക്കൽ ഹോൾ സെയിൽ & റീറ്റെയ്ൽ ) ഉടമ രതീഷ് സ്പോൺസർ ചെയ്ത പ്രോട്ടീൻ പൌഡറായ ‘എൻഷുവർ’ സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു കാൻസർ ബാധിതയായ വർക്ക്‌ കൈമാറി.

സേവാഭാരതി വൈസ് പ്രസിഡന്റ്‌ സുരേഷ് ഒ എൻ, ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി, മെഡിസെൽ കൺവീനർ കവിത ലീലാധരൻ , പ്രസിഡന്റ്‌ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡന്റ്‌ ഹരികുമാർ തളിയകാട്ടിൽ , ടിന്റു സുഭാഷ്, മിനി സുരേഷ്, സൗമ്യ സംഗീത്, റിട്ട് . മെഡിക്കൽ സുപ്രണ്ട് തിലോത്തമ സിസ്റ്റർ , പ്രകാശൻ, സംഗീത ബാബുരാജ്, എന്നിവർ നേതൃത്വം നൽകി

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page