Irinjalakuda News

അനർഹമായി കൈവശംവെക്കുന്ന റേഷൻ കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ, ടോൾഫ്രീ നമ്പറുകൾ

അറിയിപ്പ് : 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്നത്. 2022 ഒക്ടോബറിൽ ആരംഭിച്ച ഓപ്പറേഷൻ…

പ്രഥമ ധ്യാൻചന്ദ് സ്മാരക എവർ റോളിങ്ങ് ഫൈവ് എ സൈഡ് ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്കൂളിൻ്റെയും ആനന്ദപുരം യങ്ങ്സ്റ്റേഴ് ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പ്രഥമ ധ്യാൻചന്ദ് സ്മാരക എവർ റോളിങ്ങ് ഹോക്കി മത്സരങ്ങൾ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ…

പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി.ജെ.പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും…

കെ.എസ്.യു സ്ഥാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള വിദ്യാർത്ഥി യൂണിയന്‍റെ 66-ാമത് വാർഷികം ആഘോഷിച്ചു. ക്രൈസ്റ്റ് കോളേജിന് മുൻപിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്‌ കൃപ ഷാജു…

ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും

കാട്ടുങ്ങച്ചിറ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷ സമിതിയുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും സർവീസിൽ നിന്നും വിരമിക്കുന്ന ഡി.വൈ.എസ്.പി ബാബു കെ തോമസിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ…

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലതല എസ്.എസ്.എൽ.സി – പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.…

സി.ഒ പൗലോസ് മാസ്റ്റർ സ്മാരക പഠനകേന്ദ്രം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ ജാതി മേൽക്കോയ്മക്കും, അയിത്തത്തിനുമെതിരായി നടന്ന ആദ്യ രാഷ്ട്രീയസമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ. വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം…

സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു . നിപ്മറിനെ മികവിന്‍റെ കേന്ദ്രമാകുവാൻ വരും വർഷങ്ങളിൽ പതിനഞ്ചു കോടി അനുവദിക്കും

കല്ലേറ്റുംകര : ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മാപ്രാണം : സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓർഡിനറി ബസ്സും തമ്മിൽ മാപ്രാണം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ സമീപം കള്ളംപറമ്പിൽ ട്രേഡേഴ്സിന് മുൻവശം കൂട്ടിയിടിച്ച് അപകടം. ചൊവാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ…

മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്‌.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും പുസ്തക വിതരണവും

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 31 കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഡിലെ മുഴുവൻ…