ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് 25 മത് നോവൽ സാഹിത്യ യാത്ര നടത്തുന്നു. രതീദേവി എഴുതിയ മഗ്ദലീനയുടെ (എൻ്റെയും)പെൺ സുവിശേഷം എന്ന നോവൽചർച്ച ചെയ്യുന്നു.
എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് രതീദേവി ഉദ്ഘാടനം ചെയ്യും. കാലടി സംസ്കൃത സർവ്വകലാശാലയിലെ ഡോ.പി വി ഭാഗ്യലക്ഷ്മി, മുൻ . ISRO ചെയർമാനും തിരക്കഥാകൃത്തുമായ ജോയ് എബ്രഹാം വള്ളുവനാടൻ പുസ്തക പരിചയം നടത്തും. ഉർവ്വി സ്ത്രീ ശാക്തീകരണ സാംസ്കാരികസംഘം നിഷ ബാലകൃഷ്ണൻ, എഴുത്തുകാരൻ ഹംസ അറയ്ക്കൽ എന്നിവർ അനുബന്ധഭാഷണം നടത്തും. തുടർന്ന് നോവലിസ്റ്റുമായുള്ള അഭിമുഖവും ഉണ്ടായിരിക്കും.
നോവൽ ചർച്ച വൈകിട്ട് 3 മുതൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം സംപ്രേക്ഷണം ചെയ്യും
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com