കാട്ടൂർ : വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ തൃശ്ശൂർ റൂറൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജു അൽബാബ് സെൻട്രൽ സ്കൂളിന്റെ വാർഷിക കായിക ദിനം എമറി 2025 ഉദ്ഘാടനം ചെയ്തു. അൽബാബ് ചാരിറ്റബിൾ എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി കെ ബാവ ദാരിമി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ശാരീരിക ക്ഷമത നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടകൻ സംസാരിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് സിംഗപ്പൂരിൽ വച്ച് നടന്ന ബീച്ച് സാമ്പോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷിഫാൻ എല്ലാ കുട്ടികൾക്കും പ്രചോദനമാണെന്നും ഇത് പോലെ ഭാവിയിൽ എല്ലാവരും ഇത്തരം പരിപാടികളിൽ പങ്കെടുക്കുവാനും വിജയിക്കുവാനും കഴിയട്ടെ എന്നും ആശംസിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ വിജിതാ ജിജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റും ആവേശകരമായ കായികപ്രകടനങ്ങളും അരങ്ങേറി. പ്രോഗ്രാം കോഡിനേറ്റർ ബെറ്റി വി. എ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

