ഇരിങ്ങാലക്കുട : ക്രൈസ്സ് കോളേജ് ഓട്ടോണമസ് ഇരിങ്ങാലക്കുട എൻ എസ് എസ് യൂണിറ്റുകൾ 20 & 49, 2023 – 24 അദ്ധ്യായന വർഷത്തിലെ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ എസ് എസ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫിസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.
ക്രൈസ്റ്റ് കോളേജ് ഹിസ്റ്ററി വിഭാഗം അധ്യാപിക ജിൻസി എസ്. ആർ, 2023 – 24 അദ്ധ്യയന വർഷത്തെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, കൃഷ്ണാഞ്ജലി 2023-24 ബെസ്റ്റ് വൊളൻ്റിയർ എന്നീ ബഹുമതികൾക്ക് അർഹരായി.
കാലിക്കറ്റ് സർവകലാശാല എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. എൻ. എ. ഷിഹാബ് ചടങ്ങിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ഡോ. ഡെനോജ് സെബാസ്റ്റ്യൻ (റജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല) അധ്യക്ഷനായ അവാർഡ്ദാന ചടങ്ങ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എൻ എസ് എസ് റീജ്യണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ദേവിപ്രിയ ഡി മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

