ഇരിങ്ങാലക്കുട : മൂന്ന് അവാർഡുകളുടെ നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുട നഗരസഭ. തൃശൂർ ജില്ലയുടെ സമ്പൂർണ മാലിന്യ മുക്തം പ്രഖ്യാപന പരിപാടിയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾക്കാണ് ഇരിങ്ങാലക്കുട നഗരസഭ അർഹത നേടിയത്.
ഹരിത സ്ഥാപന പദവിയിൽ മികച്ച തദ്ദേശ സ്ഥാപനം, ഹരിത കലാലയങ്ങൾക്കുള്ള മികച്ച തദ്ദേശ സ്ഥാപനം, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം എന്നീ 3 അവാർഡുകളാണ് നഗരസഭ കരസ്ഥമാക്കിയത്.
ലാൻഡ് റവന്യൂ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഭൂപരിഷ്കരണ ഭവന വകുപ്പു മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് എന്നിവരിൽ നിന്നും ഇരിങ്ങാലക്കുട മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, ക്ലീൻ സിറ്റി മാനേജർ ബേബി.എസ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ, KSWMP എഞ്ചിനീയർ ശിവ.എസ്, ശുചിത്വ മിഷൻ YP അജിത്. എം. ഡി., ഹരിത കേരളം മിഷൻ RP ശ്രീദ. പി. എ. എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive