‘ചാറ്റൽ’ ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ചിത്രകലയെ ഗ്രാമങ്ങളിലേക്ക് എത്തിക്കുക എന്ന ആശയവുമായി Skarlet ആർട്ടിസ്റ്റ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ‘ചാറ്റൽ’ ഏകദിന ചിത്രരചനാ ക്യാമ്പ് കരാഞ്ചിര കരുവന്നൂർ പുഴയുടെ തീരത്ത് സംഘടിപ്പിച്ചു. രാവിലെ 8:30 മുതൽ 6 മണിവരെ ആയിരുന്നു ക്യാമ്പ്.

കലാകൃത്തുക്കളായ അയ്യപ്പൻ കാട്ടൂർ, ഹരിദാസ് നട്ടയിൽ, ജിനേഷ് പി സ്, കമലം ടി കെ, ലാൽ വര്‍ഗീസ്, ലൂസി അമ്മിണി, ലത ഗുരുവായൂർ, മുരളി ടി കെ, സുരേന്ദ്രൻ മാപ്രാണം, സുനിൽ ചൂണ്ടൽ, സനീഷ് ബാബു, തങ്കപ്പൻ പി എ, ഉമ പി എം, വിനോദ് ഭാസ്കരൻ, സിനി രാജു എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ടി.വി. ലത, വാർഡ് മെംബർ ഇ.എൽ. ജോസ്, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന സമ്മളനത്തിൽ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page