വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്‍റെ സെലക്ഷനും മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വി ആർ മില്ലിത് മെമ്മോറിയൽ തൃശ്ശൂർ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പും ജില്ലാ ടീമിന്‍റെ സെലക്ഷനും മാർച്ച് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ മെയ് 17 മുതൽ കണ്ണൂർ വച്ച് നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9387726873 എന്ന നമ്പറിൽ ബന്ധപ്പെടുക.

You cannot copy content of this page