ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് 1977-80 ബികോം ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ അസാധാരണമായ ഒരു സംരംഭം വിജയകരമായി പൂർത്തിയാക്കി. കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി 45 വർഷങ്ങൾക്ക് ശേഷം ഒരു കോളേജ് മാഗസിൻ പ്രസിദ്ധീകരിച്ചു. ബാച്ച് അംഗങ്ങളുടെ തന്നെ രചനകളാണ് 60 പേജ് വരുന്ന ഈ മാഗസിനിൻ്റെ ഉള്ളടക്കം.
നാലര പതിറ്റാണ്ടു മുൻപത്തെ കലാലയസ്മരണകളും സമകാലീന സംഭവവികാസങ്ങളുമുണ്ട് ഈ കൃതികളിൽ. പിൽകാലത്ത് ഇഹലോക വാസം വെടിഞ്ഞ അധ്യാപകരെയും സഹപാഠികളെയും ഓർക്കുന്നതിനുപുറമേ ഒരു മെമ്പർ ഡയറക്ടറിയും ഈ മാഗസിനിൽ ചേത്തിരിക്കുന്നു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് മാഗസിൻ പ്രകാശനം ചെയ്തു.
അഞ്ചു കൊല്ലം മുൻപ് രൂപീകൃതമായ ഈ കൂട്ടായ്മ വർഷംതോറും പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ നടത്തിവരുന്നു. കൂടാതെ, പതിവായി കാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നു. 1977-80-ലെ ബികോം ക്ലാസ്സ് ആയിരുന്നു ക്രൈസ്റ്റ് കോളജിലെ ഏറ്റവും വലിയ കൊമേഴ്സ് ബിരുദപഠന ബാച്ച്. ഈ ബാച്ചിലെ 80 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന 65 പേരും കൂട്ടായ്മയിൽ അംഗങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

