സി.ജെ.എസ് അനുസ്‌മരണവും അദ്ധ്യാപക സംഗമവും ജനുവരി 24 ന്

ഇരിങ്ങാലക്കുട : സി.ജെ.എസ്സിന്റെ ഓർമ്മ പുതുക്കുന്ന ഈ അവസരത്തിൽ ഇ.കെ. എൻ. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക സംഘടനകളായ കെ.എസ്.ടി.എ യുടേയും എ.കെ.പി.സി.ടി.എ യുടേയും സഹകരണത്തോടെ സി.ജെ. എസ്സിനെ അനുസ്‌മരിച്ചുകൊണ്ട് ജില്ലയിലെ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിക്കുന്നു.

ജനുവരി 24 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഇരിങ്ങാലക്കുടയിലെ എസ്.എൻ ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്‌മരണയോഗവും അദ്ധ്യാപകസംഗമവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

പ്രസ്‌തുത യോഗത്തിൽ കേരള സാക്ഷരതാ മിഷൻ ഡയറക്‌ടറും എ.കെ.പി.സി.ടി.എ യുടെ മുൻ സംസ്ഥാന പ്രസിഡന്റും അദ്ധ്യാപികയും സാമൂഹ്യപ്രവർത്തക യുമായ ഡോ.എ.ജി. ഒലീന സി.ജെ.എസ് അനുസ്‌മരണ പ്രഭാഷണം നടത്തുന്നു. പ്രശസ്‌ത അദ്ധ്യാപകനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുമായിരുന്ന ടി.വി. മദനമോഹനൻ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽചേർന്ന വാർത്ത സമ്മേളനത്തിൽ ഡോ മാത്യു പോൾ ഊക്കൻ, ഡോ സോണി ജോൺ, വി എൻ കൃഷ്ണൻകുട്ടി, ഡോ കേസരി മേനോൻ എന്നിവർ പങ്കെടുത്തു.

You cannot copy content of this page