മുരിയാട് : പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ആനന്ദപുരം ഗവ. യു.പി സ്കൂളിലെ കിച്ചൻ കം സ്റ്റോറിന്റെ നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഡി സി സി സെക്രട്ടറി സതീഷ് വിമലൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, ജോമി ജോൺ, എം.എൻ.. രമേശ്, എം. മുരളി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജേക്കബ്ബ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, വി.കെ. മണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

