വ്യാപക കൃഷി നാശം, ഇരിങ്ങാലക്കുട മേഖലയിൽ കേരളകർഷക സംഘം നേതാക്കൾ സന്ദർശനം നടത്തി

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസമുണ്ടായ പാടശേഖരങ്ങളിലെ നാശനഷ്ടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടും, പുനർ കൃഷി ചെയ്യുന്നതിന് ആവശ്യമായ അനുബന്ധ സഹായങ്ങൾ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കർഷക സംഘം പ്രതിനിധിസംഘം കൃഷിസ്ഥലങ്ങൾ സന്ദർശിച്ചു.



നാശനഷ്ടങ്ങൾ ഉണ്ടായ ചെമ്മണ്ട പുളിയംപാടം പാടശേഖരം, കാട്ടൂർ തെക്കും പാടം, തെക്കും പാടം എടതിരിഞ്ഞി മേഖല, പടിയൂർ ദേവസ്വം കോൾ, തെക്കോർത്ത് കോൾ, മുരിയാട് കായൽ പാടശേഖരം. തൊമ്മന ചെങ്ങാറ്റുമുറി, എലശ്ശേരി, ചെമ്മീൻ ചാൽ പാടശേഖരം, ആനന്ദപുരം വില്ലേരി പാടം-കരിമ്പാടം – ചേപ്പാടം പാടശേഖരം, പൂമംഗലം – പടിയൂർ കോൾ പാടശേഖരം, എടതിരിഞ്ഞി പോത്താനി കിഴക്കേപാടം, മാടായിക്കോണം വലിയ കോൾ പടവ്, കടങ്ങാട് പാടശേഖരം, ചിത്ര വള്ളി പാടശേഖരം, യൂണിയൻ കോൾ പടവ് പാടശേഖരം, പൊതുമ്പുചിറ പൊറം ചിറ പാടശേഖരം, എടശ്ശേരി പാടം എന്നിവിടങ്ങളിലാണ് കേരളകർഷക സംഘം നേതാക്കൾ സന്ദർശനം നടത്തിയത്.



കർഷക സംഘം തൃശൂർ ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി,ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ,ഏരിയാ ട്രഷറർ കെ.ജെ. ജോൺസൺ, ഏരിയാ ജോയിന്റ് സെക്രട്ടറി എം. നിഷാദ്, കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, ചെമ്മണ്ട കായൽ കടും കൃഷി സംഘം പ്രസിഡന്റ് കെ.കെ. ഷൈജു തുടങ്ങിയവർ സന്ദർശനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page