ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ചേച്ചിയ്ക്കും അനുജത്തിയ്ക്കും ക്ലാസ്സിക്കൽ മ്യൂസിക്കിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ്. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി. സി യിലെ കണ്ടക്ടർ ഹരീഷ് കുമാർ , അധ്യാപികയായ അർച്ചന എന്നിവരുടെ മക്കളാണ് എസ് എൻ ഹയർ സെക്കണ്ടറി സ്കൂളിലെ ദേവനന്ദയും എൽ എഫ് സി എച്ച് എസ് ലെ ദേവ പ്രിയയും
ദേവനന്ദ ഹയർ സെക്കണ്ടറി വിഭാഗവും, ദേവപ്രിയ യു.പി വിഭാഗവുമാണ്. ക്ലാസിക്കൽ മ്യൂസിക് കൂടാതെ തമിഴ് പദ്യം ചൊല്ലൽ (എ ഗ്രേഡ് രണ്ടാം സ്ഥാനം), വഞ്ചിപ്പാട്ട് ( എ ഗ്രേഡ് ഒന്നാം സ്ഥാനം) തിരുവാതിര കളി ( എ ഗ്രേഡ് ഒന്നാം സ്ഥാനം) എന്നീ ഇനങ്ങളിൽ ദേവനന്ദ സമ്മാനാർഹയായപ്പോൾ, ദേവ പ്രിയ സംസ്കൃത ഗാനാലാപനം ( എ ഗ്രേഡ് ഒന്നാം സ്ഥാനം), സംസ്കൃതം ഗ്രൂപ്പ് സോങ്ങ് ( എ ഗ്രേഡ് ഒന്നാം സ്ഥാനം), ലളിതഗാനം ( എ ഗ്രേഡ്), മലയാളം ഗ്രൂപ്പ് സോങ്ങ് ( എ ഗ്രേഡ് ഒന്നാം സ്ഥാനം), സംസ്കൃതം പദ്യംചൊല്ലൽ ( എ ഗ്രേഡ്) ദേശഭക്തി ഗാനം (എ ഗ്രേഡ്), വന്ദേ മാതരം ( എ ഗ്രേഡ്) എന്നീ ഇനങ്ങളിലും സമ്മാനാർഹയായി. നാദസ്വര വിദ്വാൻ ഇരിങ്ങാലക്കുട അപ്പുവിന്റെ ( ലേറ്റ് ) പൗത്രികളാണിവർ. ഇരുവരും ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലാണ് സംഗീതം അഭ്യസിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

