ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 19ന് – മെയ് 4, 5, 6, 7 ദിവ്യകാരുണ്യ സന്ദേശ യാത്ര

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദിയമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടത്തുന്നു.

ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യം ജീവകാരുണ്യം എന്ന വലിയ സന്ദേശവുമായി ദൈവജനം മുഴുവന്‍ നാഥന്റെ സന്നിധിയില്‍ അണി ചേരുന്ന അനുഗ്രഹത്തിന്റെ ദിനമാണന്ന്. പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം ജീവന്റെ അപ്പമായിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍ സജീവമായിട്ട് സന്നിഹിതനായിരിക്കുന്നു എന്നുള്ള വിശ്വാസ പ്രഖ്യാപനമാണ്, പെന്തക്കോസ്ത തിരുനാള്‍ ദിനമായ മെയ് 19ന് ഞായറാഴ്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട രൂപതിയില്‍ നടത്തപ്പെടുന്നത്. രൂപതയിലെ അറുപതിനായിര ത്തോളംകുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും. ദിവ്യകാരുണ്യ ആരാധന, സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷണിം, സെമിനാറുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരിക്കും.

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ തിയ്യതികളില്‍ ദിവ്യകാരുണ്യ സന്ദേശ യാത്ര ഇരിങ്ങാലക്കുട രൂപതയില്‍ നടത്തപ്പെടുന്നു.1866ല്‍ വിശുദ്ധ ചാവറ അച്ചന്റെ നേതൃത്വത്തില്‍ കേരള കത്തോലിക്ക സഭയില്‍ ആദ്യമായി 40 മണിക്കൂര്‍ ആരാധന നടത്തപ്പെട്ടതും ചാവറ അച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ വെച്ച് മെയ് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് ദേവാലയ റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിന് പതാക നല്‍കി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സെന്റ്‌മേരീസ് പള്ളിയില്‍ നിന്ന് തുടരുന്നയാത്ര വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സമാപിക്കും.

മെയ് 5 ഞായറാഴ്ച രാവിലെ7 മണിക്ക് താണിശ്ശേരി ഡോളേഴ്‌സ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 7 മണിക്ക് തുറവന്‍കുന്ന് സെന്റ്‌ജോസഫ് ദേവാലയത്തില്‍ സമാപിക്കും. മെയ് 6ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് വെളയനാട് സെന്റ്‌മേരീസ് പള്ളിയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് 7.30ന് മാള സെന്റ് സ്റ്റിലാനോസ് പള്ളിയില്‍ സമാപിക്കുന്നു.മെയ് 7 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കൊടകര സെന്റ്‌ജോസഫ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 8 മണിക്ക് ചാലക്കുടി സെന്റ്‌മേരീസ് പള്ളിയില്‍ സമാപിക്കുന്നു.

4 ദിവസങ്ങളിലായി നടത്തുന്ന ദിവ്യകാരുണ് സന്ദേശ യാത്ര ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരും. ഓരോ ഇടവകയിലും വികാരിയച്ചനും മറ്റും ഭാരവാഹികളും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവരും സന്ദേശ യാത്ര വരുമ്പോള്‍ സന്നിഹിതയാരിക്കും.
മെയ് 12ന് പതാക ദിനത്തില്‍ ഓരോ ഇടവകയില്‍ ഉയര്‍ത്തുവാനുള്ള പതാകയും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേകം തയ്യാറാക്കുന്ന ബാഡ്ജുകളും അതാത് വികാരിമാര്‍ ഏറ്റുവാങ്ങി മെയ് 19ന് നടക്കുന്ന ആത്മീയ വിരുന്നിന് ദിവ്യകാരുണ്യ സന്നിഹിതിയില്‍ വെച്ച് പ്രാര്‍ത്ഥിക്കുകയും, ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു വീഡിയോ പ്രദര്‍ശനവും യാത്രയില്‍ ഉണ്ടായിരിക്കും.

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുക്കമായി വ്യക്തികളും കുടുംബങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ച് 5 ലക്ഷം ജപമാല ചൊല്ലും. രൂപതയുടെ സ്പിരിച്ച്വാലിറ്റി സെന്ററില്‍ 40 മണിക്കൂര്‍ ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുക്കും. ആളൂര്‍ ബി.എല്‍.എം. കപ്പേളയില്‍ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ മെയ് 1 മുതല്‍ അഖണ്ഡജപമാല ആരംഭിച്ചു. മെയ് 15 വരെ തുടരും.

ദിവ്യാകാരുണ്യ സന്ദേശയാത്രയോടനുബന്ധിച്ച് നടത്തിയ പത്ര സമ്മേളത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി വെരി. റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍ കവലക്കാട്ട് (ജൂനിയര്‍), പബ്ലിസിറ്റി ജോ.കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ദിവ്യാകാരുണ്യ കോണ്‍ഗ്രസ് ജോ.കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡണ്ട് ജോഷി പുത്തിരിക്കല്‍ എന്നിവര്‍ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page