പുല്ലൂർ : ഊരകം പ്രദേശത്തെ കുരുന്നുകൾ ചിത്രരചനയും ഒറിഗാമിയും കളിപ്പാട്ടുകളുമായി മധ്യവേനലധി ക്കാലം ആസ്വാദ്യമാക്കുന്നു. പി.എൽ ഒസേപ്പ് മാസ്റ്റർ ഊരകം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിബ്ജിയോർ ക്യാമ്പ് കുട്ടികളെ ഒരു പുതിയ ചിത്ര ലോകത്തേക്ക് ആനയിച്ചു.
പ്രസിഡന്റ്സ് റോഡിലെ വായനശാലാ ആസ്ഥാനത്ത് നടന്ന ക്യാമ്പ് പ്രശസ്ത കാർട്ടൂണിസ്റ്റ് എം മോഹൻ ദാസ് മായാവിയുടെയും ലുട്ടാപ്പിയുടെയും ചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്റ് കൃഷ്ണേന്ദു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജീഷ്മ പ്രബിൻ , ജോൺ ജോസഫ്, മായാ ഗോപിനാഥ്, ലിനി പ്രിജോ എന്നിവർ സംസാരിച്ചു.
രാജേഷ് അശോകൻ , സ്റ്റാൻലി പി.ആർ, മഞ്ചു വിശ്വനാഥ്, അജ്ഞലി രമേഷ് തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive