ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്നതിനെതിരെയും അങ്കണവാടി, ആശാപ്രവർത്തകർ എന്നിവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫ് നടത്തുന്ന രാപകൽ സമരം ആരംഭിച്ചു.
പുല്ലൂരിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ.കെ. ശോഭനൻ, സി എം പി ഏരിയ സെക്രട്ടറി പി.ബി. മനോജ്, കോൺഗ്രസ് ബ്ളോക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, എം.എൻ.രമേശ്, ജോമി ജോൺ, ലിജോ മഞ്ഞളി, വിബിൻ വെള്ളയത്ത്, മഹിളാ കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് മോളി ജേക്കബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ഡി.പോൾ, പഞ്ചായത്തംഗങ്ങളായ സേവിയർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, നിത അർജുനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive