ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയഭാഗത്ത് ജലവകുപ്പിന്റെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് 7 ദിവസം. കുടിവെള്ളം കിട്ടാത്തതിനാൽ നാട്ടുകാർ വലയുകയാണ്, ഒപ്പം ഹോട്ടലുകളടക്കം മറ്റു സ്ഥാപനങ്ങളും. ബസ്റ്റാൻഡ് പരിസരത്തെ ചില ചായക്കടകൾ കുടിവെള്ളക്ഷാമം മൂലം പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതാണ് പ്രശ്നം ഗുരുതരം ആക്കിയത്. പുറ്റിങ്ങൽ ലൈനിൽ നഗരസഭയുടെ ഒരു കൾവർട്ട് പുനർനിർമാണത്തിന്റെ ഭാഗമായാണ് അതിലെ പോയിരുന്ന കുടിവെള്ള പൈപ്പ് ലൈൻ താൽക്കാലികമായി അടച്ചത്. നാലുദിവസം ഇടവിട്ടാണ് ഇപ്പോൾ നഗരത്തിൽ കുടിവെള്ളം എത്തുന്നത്. ഈ ദിവസങ്ങൾ നോക്കിയാണ് അറ്റകുറ്റപ്പണികൾ ചെയ്തതെന്ന് വാട്ടർ അതോറിറ്റി വിശദീകരിക്കുന്നു.
പക്ഷേ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നഗരസഭക്ക് പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തത് മൂലമാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തതെന്നും രണ്ടു ദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കും എന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇരിങ്ങാലക്കുടയിൽ കുറച്ചു മാസങ്ങളായി രൂക്ഷമായ കുടിവെള്ള വിതരണ പ്രശ്നങ്ങൾ ഉണ്ട് . ഒട്ടുമിക്ക പ്രദേശങ്ങളും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ വലയുകയാണ്. കുടിവെള്ളം വിലയ്ക്ക് വാങ്ങുന്ന നിരവധി കുടുംബങ്ങളുണ്ട്. ഗാർഹിക കണക്ഷനുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റിയിലും എംഎൽഎയ്ക്കും പരാതികൾ നൽകിയിട്ടുണ്ടെന്ന് ശക്തി നഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മെഡലിൻ റിജോ പറഞ്ഞു.
ജലവകുപ്പിന്റെ കണക്ഷനുകൾ മാത്രം ആശ്രയിക്കുന്ന നഗരത്തിലെ പല ഷോപ്പിംഗ് കോംപ്ലക്സുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് . വലിയ നിരക്കിൽ കുടിവെള്ളം ഓവർഹെഡ് ടാങ്കുകളിലേക്ക് അടിക്കാൻ നിർവാഹമില്ലാത്ത സ്ഥാപനങ്ങളും കൂട്ടത്തിലുണ്ട് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


