ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവത്തിൻ്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ 26, 27, 28 തിയ്യതികളിലായി നടക്കുന്ന ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ഫിലിം ഫെസ്റ്റിവൽ ഋതുവിന്റെ ഫെസ്റ്റിവൽ ബുക്ക് റിലീസ് കൂടിയാട്ടകുലപതി വേണു ജി നിർവഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷയായിരുന്നു. ഇരിങ്ങാലക്കുട കൃഷിവകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ എസ്. മിനി, ഹിന്ദി ഡിപ്പാർട്മെന്റ് ആരംഭിച്ച വിത്തുകൊട്ട ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ്സിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ ബിബിൻ തോമസിനും വിദ്യാർത്ഥി അരിസ്റ്റോക്കും നൽകി വേണു ജി നിർവഹിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം അതിൻ്റെ പരിസ്ഥിതി സൗഹാർദ്ദപരത കൊണ്ട് വ്യത്യസ്തമാണ്. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഡെലഗേറ്റ് പാസുകളെല്ലാം സീഡ് പേപ്പറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാലും ചെടികളായി മുളയ്ക്കുന്ന രീതിയിൽ വിത്തുകൾ നിറച്ചു വെച്ചാണ് സീഡ് പേപ്പർ ഒരുക്കിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ മെയ്ഡ് എന്ന സംരംഭത്തിൻ്റെ സ്ഥാപകനായ സൂരജാണ് സീഡ് പേപ്പറിലുള്ള പാസുകൾ ഒരുക്കി നൽകിയത്.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ട്രഷറർ സച്ചിത്ത് ടി.ജി ആശംസകളർപ്പിച്ചു സംസാരിച്ചു. കായിക വിഭാഗം മേധാവി ഡോ.സ്റ്റാലിൻ റാഫേൽ സ്വാഗതവും ഫിസിക്സ് വിഭാഗം അധ്യാപിക ജിസ്ബി മേരി പൗലോസ് നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം നടക്കുന്നത് .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page