കടുപ്പശ്ശേരി ഗവ. യു.പി സ്ക്കൂളിന്‍റെ 113 -ാമത് വാർഷികാഘോഷം

തൊമ്മാന : കടുപ്പശ്ശേരി ഗവ. യു.പി സ്ക്കൂളിൻ്റെ 113 -ാമത് വാർഷികവും , അദ്ധ്യാപക രക്ഷാകർത്ത്യ ദിനവും സമുചിതമായി ആഘോഷിച്ചു.. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൻസി ബിജു അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ധനീഷ് ഉദ്‌ഘാടനം ചെയ്തു.

മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. ഗാവരോഷ് എൻഡോവ്മെൻ്റ് വിതരണവും, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സ്ൺ ഷീബ നാരായണൻ സമ്മാനദാനവും , വിദ്യാർത്ഥികളുടെ രചനകൾ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന ‘ധ്വനി’ മാസികയുടെ പ്രകാശനം ക്ഷേമകാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണനും നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗമായ ടെസ്സി ജോയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പുഷ്പം ജോയ്, സുനിത, പി.ടി.എ പ്രസിഡൻ്റ് കെ. ഭാഗ്യലക്ഷ്മി, പ്രധാനാധ്യപിക സി. ബിന്ദു, പി.ടി.എ വൈസ് പ്രസിഡൻ്റ് ജോൺ കോക്കാട്ട് എം.പി.ടി.എ പ്രസിഡൻ്റ് വിമ്മി സജി സ്ക്കൂൾ ലീഡർ ആവണി സുരേഷ് എന്നിവർ സംസാരിച്ചു.

You cannot copy content of this page