ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. മാതൃ മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും നൽകിവരുന്ന ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുത്തിട്ടുള്ളത് ഗാന്ധിയനും ഇരിങ്ങാലക്കുട മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന കെ. വേണുഗോപാൽ മാസ്റ്ററെയാണ്. 10,001രൂപയും മെമ്മൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം
ആഗസ്റ്റ് 2 ന് ശനിയാഴ്ച ഇരിങ്ങാലക്കുട പ്രിയ ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം, സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതൻ മേനോത്തിന് സമാദരണം, ഗുരുദേവൻ – മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതവാർഷിക സ്മരണാ സെമിനാർ എന്നീ പരിപാടികളും ഉണ്ടായിരിക്കും എന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സെകട്ടറി എ.സി. സുരേഷ് അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

