കുഴിക്കാട്ടുശ്ശേരി : സംസ്ഥാനത്തെ മികച്ച സാംസ്കാരിക സംഘടനക്ക് നവമലയാളി കൂട്ടായ്മ ഏർപ്പെടുത്തിയ സാംസ്കാരിക പുരസ്കാരം കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏറ്റുവാങ്ങി. തൃശൂർ സാഹിത്യ അക്കാദമി എം.ടി.ഓഡിറ്റോറിയത്തിൽ പ്രമുഖ ചിത്രകാരൻ റിയാസ് കോമുവിൽ നിന്നും പ്രസിഡണ്ട് പി.കെ.കിട്ടനാണ് പുരസ്കാരം സ്വീകരിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
പ്രൊഫ വി.കെ. സുബൈദ അധ്യക്ഷയായി. ജൂറി ചെയർമാൻ പി.എൻ. ഗോപീകൃഷ്ണൻ, കവി അൻവർ അലി, കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി, കെ.എം.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

