ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ കേരള, യൂണിറ്റ് രൂപീകരണത്തിൻ്റെ മുന്നോടിയായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹിന്ദുസ്ഥാൻ സ്കൗട്ട് & ഗൈഡ്സ് ട്രെയിനിങ്ങ് കമ്മീഷണർ കെ. ശിവകുമാർ ജഗ്ഗു ഓറിയൻ്റേഷൻ ക്ലാസ് നൽകി.
SNES ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിനികേതൻ ഗൈഡ് ക്യാപ്റ്റൻ സബി ഷോബി ആമുഖപ്രഭാഷണം നടത്തി. SNES സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്വാഗതവും സ്കൗട്ട് മാസ്റ്റർ പി.കെ. ലജ്ഞിഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

