ഐ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഇരിങ്ങാലക്കുടയിൽ ജനുവരി 16 17 18 തീയതികളിൽ

ഇരിങ്ങാലക്കുട : ഐ ഇന്റർനാഷണൽ തീയറ്റർ ഫെസ്റ്റിവൽ ഇരിങ്ങാലക്കുടയിൽ ജനുവരി 16 17 18 തീയതികളിൽ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിൽ വ്യത്യസ്തമായ ഏഴു നാടകങ്ങൾ ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളേജ് അങ്കണത്തിലും അരങ്ങേറുന്നു. പ്രവേശനം സൗജന്യമാണ്. 0480 ആണ് സംഘാടകർ.


ജനുവരി 16ന് വെള്ളിയാഴ്ച വൈകിട്ട് 6 30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ
ആദ്യ നാടകം “മൂകനർത്തകൻ “. രചന ആസിഫ് കരിംബോയ് , സംവിധാനം ശശിധരൻ നടുവിൽ. 8 30 ന് ‘മാടൻ മോക്ഷം’ സംവിധാനം ജോബ് മഠത്തിൽ.

ജനുവരി 17ന് ശനിയാഴ്ച വൈകിട്ട് 6.30ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ “പെൺനടൻ ” സോളോ സന്തോഷ് കിഴാറ്റൂർ. 8 30ന് “വയൽ പായും യാന്ഗികൾ ” (തമിഴ് ) രചന സംവിധാനം വിജയകുമാർ .

ജനുവരി 18 ന് ഞായറായാഴ്ച വൈകിട്ട് 5.30ന് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട
“ചക്കര പന്തൽ “. സോളോ അപ്പുണ്ണി ശശി. 7 മണിക്ക് “കൂഹൂ ” സംവിധാനം അരുൺലാൽ .
9 മണിക്ക് “ഹിഗ്വിറ്റ “ രചന എൻ എസ മാധവൻ, സംവിധാനം ശശിധരൻ നടുവിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page