ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ പക്കൽ നിന്ന് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ഷിനാജ് മൻസിൽ, അബ്ദുള്ള (25 ) അസ്ലം.എസ്, (21) , ഷഫീർ (29) എന്നിവരെയാണ് കൈപ്പമംഗലം പോലീസിൻെറ പിടിയിലായത്.
പ്രതികൾ “PLEX TV” എന്ന OTT പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ വലിയ ലാഭം ഉണ്ടാക്കാമെന്ന് അവകാശപ്പെട്ട്, നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച്, ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച്, ഇരകളെ ചതിക്കുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ അസ്ലമിനെ കർണാടകയിലെ ഹൊസൂരിൽ നിന്നും, ഷിനാജ്, അബ്ദുള്ള, ഷഫീർ എന്നിവരെ തിരുവനന്തപുരം പൊഴിയൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയടിസ്ഥാനമാക്കി, ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ പി എസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി വൈ എസ് പി, പി കെ രാജുവിൻെറ നേതൃത്വത്തിൽ കൈപ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജഹാൻ എമും. സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ സൂരജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ജോതിഷ്, സി പി ഒമാരായ പ്രവീൺ ബി, സൂരജ് ടി കെ എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com