പൊറത്തിശ്ശേരി മഹാത്മാ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ യു.പി തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ രണ്ടാമത് ഐഎം വേലായുധൻ മാസ്റ്റർ & എം.പി ഭാസ്ക്കരൻ മാസ്റ്റർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയ്ക്ക് വേണ്ടിയുള്ള യു.പി തല സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കണ്ടാരംതറ മൈതാനിയിൽ നടന്നു. മഹാത്മാ മാനേജ്മെന്റ് കമ്മിറ്റി , പിടിഎ, എം പി ടി എ, ഓ എസ് എ, പൊറത്തിശ്ശേരി ഫുട്ബോൾ ക്ലബ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം വാർഡ് കൗൺസിലർമാരായ വിനീത് ടീച്ചറും സിന്ധു ഗിരീഷും ചേർന്ന് നിർവഹിച്ചു.

യു.പി വിഭാഗത്തിൽ 6 ടീമും എൽ പി വിഭാഗത്തിൽ 7 ടീമും മത്സരിച്ച ഈ ടൂർണമെന്റിൽ ഒന്നാം സ്ഥാനം മഹാത്മ യുപി സ്കൂളിനും, രണ്ടാം സ്ഥാനം, ജി.യു.പി.എസ് കാര്യമാത്രയ്ക്കും മൂന്നാം സ്ഥാനം പറപ്പൂക്കര സ്കൂളിനും ലഭിച്ചു

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി.യു.പി.എസ് കാര്യമാത്രയ്ക്കും രണ്ടാം സ്ഥാനം മഹാത്മാ യു.പി സ്കൂളിനും മൂന്നാം സ്ഥാനം കെഎസ് യു പി എസ് തൊട്ടിപ്പാൾ സ്കൂളിനും ലഭിച്ചു.

സമാപന സമ്മേളനം ഇരിങ്ങാലക്കുട ഡി ഇ ഒ ഉഷ എ.വി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ബിജോയ് പി ആർ സമ്മാനദാനം നിർവഹിച്ചു. ഇരിങ്ങാലക്കുട എ ഇ ഒ രാജീവ് എം എസ് , ബി പി സി സരിത കണിച്ചായി എന്നിവർ മുഖ്യ അതിഥികളായിരുന്നു.

യോഗത്തിൽ മാനേജർ വി എം സുശിതാംബരൻ, വാർഡ് കൗൺസിലർമാരായ വിനീത് ടീച്ചർ, സിന്ധു ഗിരീഷ് , പിടിഎ പ്രസിഡണ്ട് സ്മിതാ സതീഷ്, എം പി ടി എ പ്രസിഡൻറ് കാർത്തിക സന്തോഷ്, 0SA പ്രസിഡണ്ട് ഷാജി മാസ്റ്റർ, പി എഫ് എ പ്രസിഡൻറ് ധനുഷ്, കോച്ച് അമൽദേവ്, ഫുട്ബോൾ ക്യാമ്പ് കോഡിനേറ്റർ ജോളി കെ കെ, രാമരാജ് എന്നിവർ സന്നിഹിതരായിരുന്നു. മഹാത്മാ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു പി.ജി സ്വാഗതവും ഫുട്ബോൾ കോഡിനേറ്റർ അൻപിളി വിഎസ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page