നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിവസം വനിതാ സംഗമം സംഘടിപ്പിച്ചു – ചിത്രകാരിയും കലാഗവേഷകയുമായ ഡോ. കവിത ബാലകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാം ദിവസം വനിതാ സംഗമം സംഘടിപ്പിച്ചു . നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരിയും കലാഗവേഷകയുമായ ഡോ. കവിത ബാലകൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

സ്ത്രീക്ക് അവസരങ്ങളോടൊപ്പം പ്രതിലോമമായ നടപടികളും സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഭരണഘടന നൽകുന്ന സുരക്ഷയിലും മൂല്യങ്ങളിലും മുറുകെപ്പിടിച്ച് സ്ത്രീകൾ സമൂഹത്തിനായി പ്രവർത്തിക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.

ഗാനരചയിതാവും അമൃത ടിവി വനിതാരത്നം സെക്കൻഡ് റണ്ണറപ്പും കൂടിയായ ധന്യ സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭാ ചെയർമാൻ സുജ സഞ്ജീവ് കുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ബ്രോൺസ് മെഡലിസ്റ്റ് അനഘ, ക്ലാസിക്കൽ നർത്തകി കലാമണ്ഡലം പ്രഷീജ എന്നിവരെ ആദരിച്ചു.

ചടങ്ങിന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, സിഡിഎസ് ചെയർപേഴ്സൺമാരായ പുഷ്പാവതി , ഷൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിന് മുനിസിപ്പൽ കൗൺസിലർ അഡ്വ. കെ.ആർ. വിജയ സ്വാഗതവും മുനിസിപ്പൽ കൗൺസിലർ മേരികുട്ടി ജോയി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ കൗൺസിലർമാർ, വിവിധ വാർഡുകളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.

സംഗമസാഹിതി പ്രസിദ്ധീകരിച്ച “കവിതയുടെ നാട്ടുവരമ്പത്ത്” എന്ന കവിതാസമാഹാരത്തിൻ്റെ ചർച്ചക്ക് മനോജ് വള്ളിവട്ടം, ഷൈനി പനോക്കിൽ എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ ഉപഹാരം കൗൺസിലർ ലിജി. എ. എസ് സമ്മാനിച്ചു.

തുടർന്ന് നടന്ന കാർഷിക സെമിനാറിൽ മത്സ്യ കൃഷി എങ്ങിനെ ലാഭകരമാക്കാം എന്ന വിഷയത്തിൽ ചാലക്കുടി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജിബിന എം.എം. വിഷയാവതരണം നടത്തി. ചടങ്ങിന് കൗൺസിലർമാരായ ലേഖ. കെ. ആർ, സന്തോഷ്.കെ.എം. എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഫാഷൻ ഷോ അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page