കരുവന്നൂർ : ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം 2025 ന്റെ മുന്നോടിയായുള്ള വിളംബര ജാഥയുടെ കൂടിയാലോചന യോഗം ബുധനാഴ്ച കരുവന്നൂർ പ്രിയദർശിനി ഹാളിൽ ചേർന്നു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ജൂൺ 27 മുതൽ ജൂലായ് 6 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലാണ് ഇത്തവണ നഗരസഭയുടെ നേതൃത്വത്തില്‍ ഞാറ്റുവേല മഹോത്സവം നടക്കുന്നത്.
ഞാറ്റുവേല മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ ജൂൺ 23 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാപ്രാണം സെന്ററിൽ നിന്നും ചാത്തൻ മാസ്റ്റർ ഹാളിൽ എത്തിച്ചേരുന്ന വിധം നടത്താമെന്ന് തീരുമാനിച്ചു. എല്ലാ കർഷകർ സംഘങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ള വിപുലമായ ഘോഷയാത്ര നടത്താൻ തീരുമാനിച്ചു.തുടർന്ന് കർഷകസംബന്ധമായ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭയിലെ എല്ലാ കൃഷി ഓഫീസർമാരും കർഷക സമിതി അംഗങ്ങളും പങ്കെടുത്തു. ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് കമ്മിറ്റികൾ രൂപീകരിച്ചു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജയ്സൺ പാറേക്കാടൻ, ഫെനി എബിൻ, നഗരസഭാ സെക്രട്ടറി എം. എച്. ഷാജിക്, സിസിഎംഎസ്.ബേബി എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ സ്വാഗതവും കൃഷി ഓഫീസർ അഖിൽ യോഗത്തിന് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive