കാറളം : വെള്ളാനിയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലോളം പേർക്ക് പരിക്ക് പറ്റി. കിടങ്ങുപ്പറമ്പിൽ എൽബി (67), ഊരാളത്ത് വീട്ടിൽ രമണൻ (65), കുന്നത്ത് വിജയൻ (85), കായംപുറത്ത് വിജയൻ(80) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കുറുക്കന്റെ സാന്നിധ്യം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ഇവരെ സ്ഥലത്തെത്തിയ വാർഡ് മെമ്പർ ഗിരീഷ് നന്തിക്കലിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തിയെങ്കിലും ആക്രമണകാരിയായ കുറുക്കനെ പിടികൂടാനായില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



