എൻ.വി കൃഷ്ണ വാരിയർ അനുസ്മരണവും കാവ്യവിചാരവും ഒക്ടോബർ 4 ന്

കാട്ടൂർ : മലയാളത്തിലെ പ്രശസ്ത കവിയും, അദ്ധ്യാപകനും, സ്വാതന്ത്ര്യസമര സേനാനിയും, ശാസ്ത്ര പ്രചാരകനും, പത്രപ്രവർത്തകനും ബഹുഭാഷ പണ്ഡിതനുമായിരുന്ന എൻ. വി. കൃഷ്ണവാരിയരുടെ മുപ്പത്തി ഏഴാം ചരമ വാർഷികം കാട്ടൂർ കലാസദനം സർഗ്ഗസംഗമം കമ്മിറ്റി വിപുലമായി ആചരിക്കുന്നു.

സർഗ്ഗസംഗമം കമ്മിറ്റി തുടർച്ചയായി നടത്തിവരുന്ന ദ്വൈവാര സാഹിത്യസദസ്സിൻ്റെ അനുബന്ധമായി ഒക്ടോബർ 4 ഞായർ രാവിലെ 9.30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ എൻ.വി അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിക്കുന്നത്.



അനുസ്മരണ സദസ്സ് സാഹിത്യകാരൻ ആൻ്റെണി കൈതാരത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് എൻ. കവിതകളെ ആസ്പദമാക്കി നടക്കുന്ന കാവ്യവിചാരം കവി ദർശന കെ.ആർ ഉദ്ഘടനം ചെയ്യുമെന്ന് സർഗ്ഗ സംഗമം പ്രസിഡണ്ട് കാട്ടൂർ രാമചന്ദ്രൻ, സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), കാട്ടൂർ കലാസദനം പ്രസിഡണ്ട് വി. ആർ. ലിഷോയ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page