സെന്റ് ജോസഫ്സ്   കോളേജ് മാഗസിൻ” Invictus ” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ പറഞ്ഞു. മലയാളത്തിലെ അടിസ്ഥാന പദങ്ങൾ പോലും പുതിയ തലമുറയ്ക്ക് പരിചിതമല്ലാതാകുന്ന സാഹചര്യമാണുള്ളത്. മധുര പദാവലികൾ നിറഞ്ഞ ‘ശബ്ദതാരാവലി പോലും പുതിയ തലമുറയ്ക്ക് അന്യമാണ്എന്നത് ഭാഷ നേരിടുന്ന മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്),  കോളേജ് യൂണിയൻ അലോകയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന 2025–26 അധ്യയന വർഷത്തെ കോളേജ് മാഗസിൻ ‘Invictus’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനാശീലം കുറഞ്ഞുവരുന്നതും ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനവും ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഭാഷയെ അറിയുക എന്നത് വാക്കുകൾ മനഃപാഠമാക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്നും ഒരു സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതാനുഭവങ്ങളും ഭാഷയിൽ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെയും എഴുത്തിലൂടെയും മാത്രമേ ഭാഷയുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page