വ്യക്തിത്വ വികസനത്തിനായി വി.എച്ച്.എസ്.എസ് കാറളം സ്കൂളിൽ ‘തിങ്ക് സ്മാർട്ട് , റീച് യുവർ ഗോൾസ് ’ സെഷൻ സംഘടിപ്പിച്ചു

കാറളം : വി.എച്ച്.എസ്.എസ് കാറളത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും ലക്ഷ്യബോധവും വളർത്തുന്നതിനായി “Personal Development Journey – Session IV: Think SMART, Reach Your Goals” എന്ന പേരിൽ പ്രചോദനാത്മക സെഷൻ സംഘടിപ്പിച്ചു.

UNICEF മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസിലെ മുൻ ചീഫ് (റിട്ട) ഗോപിനാഥ് ടി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. UNICEF-ൽ 35 വർഷത്തോളം ഇന്ത്യ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, ഉഗാണ്ട, മലേഷ്യ എന്നീ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങളും ജീവിതവിജയത്തിലേക്കുള്ള വഴികളും പങ്കുവെച്ചു.



സ്കൂൾ മാനേജർ സുധാ ഭരതൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ വീണ ജെ. എസ്. സ്വാഗതപ്രസംഗം നടത്തി. ലെയൺസ് ക്ലബ്, ഇരിങ്ങാലക്കുടയുടെ പ്രസിഡന്റ് സുധീർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യം വഹിച്ചു.

വിദ്യാർത്ഥികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ രൂപപ്പെടുത്താനും സ്മാർട്ട് രീതിയിൽ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്ന നിരവധി ആശയങ്ങൾ സെഷനിൽ അവതരിപ്പിച്ചു.

പരിപാടിയുടെ കോർഡിനേറ്റർ ദീന പി. റോബിൻസൺ നന്ദിപ്രസംഗം നടത്തി.“Better Skills, Brighter Tomorrow” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനവും പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ദിശാബോധവും നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page