ഇരിങ്ങാലക്കുട: ജെ സി ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഇന്റർ ക്ലബ് ഷട്ടിൽ ടൂർണമെന്റ് കാത്തലിക് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് മേജൊ ജോൺസൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു .കെ . തോമസ് മുഖ്യാതിഥി ആയിരുന്നു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര വിശിഷ്ടാതിഥിയായ ഉൽഘാടന യോഗത്തിന് പ്രോഗ്രാം ഡയറക്ടർ ടിനോ ജോസ് സ്വാഗതം പറഞ്ഞു. മുൻ പ്രസിഡണ്ട്മാരായ ഡയസ് കാരാത്രക്കാരൻ , അഡ്വ ഹോബി ജോളി, ലേഡി ജെസി ചെയർപേഴ്സൺ നിഷീന നിസാർ, സെക്രട്ടറി ഷൈജോ ജോസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന മൽസരത്തിൽ ജെ സി ഐ സ്ട്രൈക്കഴ്സ് വിജയികളായി.