ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 ന്റെ ലോഗോ പ്രകാശനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിർവഹിച്ചു. സെൻറ് മേരീസ് സ്കൂൾ മാനേജർ ഫാ. ഡോ. പ്രൊഫ ലാസർ കുറ്റിക്കാടനും ജനറല്‍ കണ്‍വീനര്‍ ആൻസൺ ഡൊമനിക് പിയും ചേര്‍ന്ന് ലോഗോ സ്വീകരിച്ചു.
സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി ഷെബിൻ ഷോബി നിർമ്മിച്ച ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. കലോത്സവത്തിന്റെ സമാപനവേദിയിൽ വച്ച് ആയിരത്തൊന്ന് രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ചടങ്ങിൽ റീജ ജോസ്, ഡോ എസ് എൻ മഹേഷ് ബാബു, ബൈജു കൂവ്വപ്പറമ്പിൽ, അജോ ജോൺ, സിവിൻ വർഗ്ഗീസ് ഷാജി എം ജെ, രാമൻ എൻ എൻ എന്നിവർ സംബന്ധിച്ചു.
35-ാം ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 5 6 7 8 തീയതികളിൽ ആയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ പി സ്കൂള്‍ മുകുന്ദപുരം, ലിറ്റിൽ ഫ്ലവർ കോൺവെൻറ് എൽപി & ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com