മൈക്കിൾ ചെഖോവും കലാമണ്ഡലം മാധവനും – പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണന്റെ സംഭാഷണം ഡിസംബർ 6 വൈകുന്നേരം 4.30 ന് ഇരിങ്ങാലക്കുട നടനകൈരളിയിൽ

ഇരിങ്ങാലക്കുട : വിശ്വപ്രസിദ്ധ അഭിനയ ആചാര്യനും നടനുമായിരുന്ന മൈക്കിൾ ചെഖോവും കേരളം കലാമണ്ഡലം 1930 -ൽ മഹാകവി വള്ളത്തോൾ ആരംഭിക്കുമ്പോൾ പ്രഥമ വിദ്യാർഥികളിലൊരാളായിരുന്ന മാധവനുമായിട്ടുണ്ടായിട്ടുള്ള സാംസ്കാരിക സമന്വയം പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്നു.

കൊൺസ്റ്റാൻറ്റിൻ സ്റ്റാനിസ്ലാവസ്കിയുടെ ശിഷ്യനുമായ റഷ്യൻ വംശജൻ ചെഖോവ് 1937-38 കാലങ്ങളിലാണ് മാധവനുമായിട്ട് ബന്ധപ്പെടുന്നത്. വിഖ്യാത നർത്തകൻ ഉദയശങ്കറുമൊന്നിച്ച് ലോകപര്യടനത്തിലായിരുന്നു മാധവൻ. അഭിനയത്തിലെ ‘ചെഖോവ് സിസ്റ്റം’ ഇന്ന് ലോക പ്രശസ്തമാണ്. ഇതിൽ മാധവന്റെ സംഭാവന അന്വേഷിക്കുകയാണിവിടെ. കലാമണ്ഡലത്തിന്റെ തുടക്കം മുതൽ പല തവണ സന്ദർശനം നടത്തിയിട്ടുള്ള സ്വിസ് കലാപണ്ഡിത ആലീസ് ബോണറാണ് മാധവനെ ഉദയശങ്കർക്ക് പരിചയപ്പെടുത്തുന്നത്.

ഡിസംബർ 6 ന് വൈകുന്നേരം 4.30 നാണ് ഇരിങ്ങാലക്കുട നടനകൈരളിയിൽ പ്രഭാഷണം സംഘടിപ്പിച്ചിട്ടുള്ളത്. കേരള കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ബി അനന്തകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page