കാട്ടൂർ : യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. കാട്ടൂർ കൊരട്ടി പറമ്പിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെപിസിസി മെമ്പർ എം.പി ജാക്സൺ ഉദ്‌ഘാടനം നിർവഹിച്ചു . യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, ജില്ലാ ജനറൽ സെക്രട്ടറി അസ്റുദ്ധീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് കാട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി, വാർഡ് മെമ്പർ സ്വപ്ന ജോർജ് കാക്കശ്ശേരി, ഡിസിസി ജനറൽ സെക്രട്ടറി ആന്റു പെരുമ്പുള്ളി, ഡിസിസി ജനറൽ സെക്രട്ടറി സോമൻ ചിറ്റേത്ത് , കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ടിവി ചാർളി, മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്സ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ സനു നെടുമ്പുര സ്വാഗതവും മിഥുൻ നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നോടെ സമ്മേളനം അവസാനിച്ചു.