ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് പടിയൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 6 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 -ന് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീനാരായണ ഹാളിൽ നടക്കും. സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ : തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് കമ്മിറ്റി മാത്രം നിലവിലുണ്ടായിരുന്ന സാഹചര്യം മാറി ബൂത്തുതലക്കമ്മിറ്റികൾ നിലവിൽ വന്നു എന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 3 സീറ്റുകൾ ആവശ്യപ്പെടും. കഴിഞ്ഞ തവണ ഒരു സീറ്റിലാണ് മത്സരിച്ചിരുന്നത്.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ, സംഘടനാ വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും. ബൂത്ത്‌തല പുനഃസ്സംഘടന, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയെ സംബന്ധിച്ച് പ്രവർത്തനരേഖക്ക് സമ്മേളനം രൂപം നൽകും. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, സംസ്‌ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് എന്നിവർ മുഖ്യപ്രസംഗം നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരൻ, ജില്ലാ ഭാരവാഹികളായ സേതുമാധവൻ, സിജോയ് തോമസ്, പി.ടി. ജോർജ്, ജോസ് ചെമ്പകശ്ശേരി തുടങ്ങിയവർ ആശംസക ൾ അർപ്പിച്ച് സംസാരിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി തുഷാര ഷിജിൻ, ജില്ലാ കമ്മിറ്റി അംഗം അജിത സദാനന്ദൻ, മണ്ഡലം സെക്രട്ടറിമാരായ ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, അനൂപ് രാജ് അണക്കത്തിപ്പറമ്പിൽ, ആന്റോ സി പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive