കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം സുലേഖ ജമാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോൺസൺ ടി.ഡി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇരിങ്ങാലക്കുട ഓട്ടോ സഹകരണ സംഘം ഹാളിന് മുന്നിൽ ജോൺസൺ ടി.ഡി കേരള പ്രവാസി സംഘത്തിൻ്റെ പതാകയുയർത്തി.

ചടങ്ങിൽ ഡോ കെ.പി. ജോർജ്, എ.കെ.ശശീന്ദ്രൻ, പ്രഭാകരൻ വടാശ്ശേരി എന്നിവർ പ്രവാസികൾക്കായുള്ള സർക്കാർ ആനുകൂല്യങ്ങളെ കുറിച്ചും നോർക്കാ റൂട്ട്സ് സേവനങ്ങളെ കുറിച്ചും സംസാരിച്ചു. തോമസ് വർഗീസ്, ജോജി കണ്ണാംകുളം എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

continue reading below...

continue reading below..


പ്രിജോ റോബർട്ട് സ്വാഗതവും സി.എൽ വർഗീസ് ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ജോജി കണ്ണാംകുളം, എ.ജെ.റപ്പായി, സി.എൽ വർഗീസ്, റെനിൽ പുളിക്കൻ, ജോജു മാളിയേക്കൽ, ജോൺസൺ ടി.ഡി, ഹരിഹരൻ, പ്രിജോ റോബർട്ട്, സി.വി. ജോൺസൺ, അജയൻ മണക്കാട്ട്, കുമാരൻ, റോയ് നൊട്ടത്ത്, ശശികുമാർ, സേവ്യർ അയ്യംമ്പിള്ളി, പി.ജി ചന്ദ്രൻ, ലിസ്സി ആന്റണി എന്നിവരടങ്ങിയ പതിനാറംഗ കമ്മിറ്റിയെ കൺവെൻഷൻ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page