ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്‌സ് 5-ാം വാർഷികം – ചരിത്രസെമിനാർ – ചരിത്രക്വിസ്, ഒക്ടോബർ 3, 4 തീയതികളിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് അഞ്ചാം വാർഷികാഘോഷവും ചരിത്രസെമിനാറും ചരിത്രക്വിസും ഒക്ടോബർ 3, 4 തീയതികളിൽ നടത്തുന്നു. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽവച്ച് നടത്തുന്ന വാർഷികാഘോഷം ദേവസ്വം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നതും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര സെമിനാറുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുന്നതുമായിരിക്കും.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാലൻസലർ ഡോ എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തൃശ്ശൂർ ജില്ലാ കളക്‌ടർ ശ്രീ.അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് വിശിഷ്‌ടാഥിതി ആയിരിക്കും.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷനേതാവ് പ്രൊഫ. സാവിത്രി ലക്ഷ്‌മണൻ, ഡോ. ടി.കെ. നാരായണൻ, കൗൺസിലർ സ്മിത കൃഷ്‌ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

തുടർന്ന് നടക്കുന്ന സെമിനാറിൽ അമ്മന്നൂർ പരമേശ്വരചാക്യാർ ‘ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രവും കൂടിയാട്ടപാരമ്പര്യവും’ എന്ന പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് 1.30ന് ഡോ. സദനം ഹരികുമാർ ‘കഥകളിയുടെ വളർച്ചയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ സംഭാവന’ എന്ന പ്രബന്ധവും അവതരിപ്പിക്കും.

4ന് മാവിലെ 9.30ന് ഡോ. ശ്യാമ. ബി. മേനോൻ ‘കൂടൽമാണിക്യം ക്ഷേത്ര സമ്പത്തും അധികാര തർക്കങ്ങളും’ എന്ന പ്രബന്ധവും അവതരിപ്പിക്കും. ഡോ. കപിലാ വേണു, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, എന്നിവർ മോഡറേറ്റർമാരായിരിക്കും. ഡോ. രജനീഷ് ചാക്യാർ, കലാമണ്ഡ‌ലം നാരായണൻ, ഡോ. രാധാമുരളീധരൻ നമ്പ്യാർ, പ്രൊഫ. ലിറ്റി ചാക്കോ, ഡോ. സിൻ്റോ കോങ്കോത്ത്, അനിയൻ മംഗലശ്ശേരി, പ്രൊഫ. വിമല മേനോൻ, ഡോ. ജയകുമാർ.എ.എസ്, ഡോ. ജൻസി. കെ.എ. ഡോ. രമണി. കെ.കെ, ഡോ. കേസരി മേനോൻ, ഡോ. അമ്യത, ഡോ. സുമിന എന്നിവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.

ഒക്ടോബർ 4 ന് രാവിലെ അഖില കേരളാടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. പി.കെ. ഭരതൻ മാസ്റ്ററാണ് ക്വിസ് മാസ്റ്റർ. ഒന്നാം സമ്മാനമായി 11111രൂപ, രണ്ടാം സമ്മാനം 5555 രൂപ, മൂന്നാം സമ്മാനം 3,333 രൂപ.

വാർത്താ സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, ബിന്ദു. ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്‌സ് ഡയറക്ടർ കെ രാജേന്ദ്രൻ, കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ ജി എസ രാദേഷ്, പ്രൊഫ സാവിത്രി ലക്ഷ്മൺ, ഡോ ടി കെ നാരായണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page