ലേസർ പ്രിന്റ് ഹബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കേരള പ്രിന്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിപ്പറമ്പ് മരിയ അഗോറ ബിൽഡിംഗിൽ ആരംഭിച്ച ഡിജിറ്റൽ പ്രസ്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ നിർവഹിച്ചു.



താലൂക്ക് വ്യവസായ ഓഫീസർ പി.വി. സുനിത മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ബാങ്ക് മാനേജർ ജീൻ ജോളി, കൗൺസിലർ ഒ.എസ്. അവിനാഷ്, കേരള പ്രിന്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ  സാനു പി. ചെല്ലപ്പൻ, രാജീവ് ഉപ്പത്ത്, പി. ബിജു, സി.കെ. ഷിജു മോൻ എന്നിവർ സംസാരിച്ചു.. സണ്ണി കുണ്ടുകുളം സ്വാഗതവും, ടി.എസ്. ബൈജു നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

<p>You cannot copy content of this page</p>