ഇരിങ്ങാലക്കുട : കുട്ടികളുടെ സാഹിത്യവാസനയെ പ്രോത്സാഹിപ്പിക്കുവാനും വായനാശീലം വളർത്തിയെടുക്കുവാനും ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിവാരസാഹിത്യ പരിപാടിയായ ‘വേനൽക്കളിമ്പം’ ആരംഭിച്ചു. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എസ്.എൻ ഹൈസ്കൂൾ വിദ്യാർത്ഥി ദിൽദേവ് പി.എസ് അധ്യക്ഷത വഹിച്ചു. കുമാരി.അബിന കെ.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ.പി.കെ ഭരതൻ മാസ്റ്റർ അനുബന്ധ പ്രഭാഷണം നടത്തി.
എസ്.എൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് അജിത പി.എം, അധ്യാപികമാരായ .രശ്മി പി.ആർ, ജില്ലി ജോസ് സി എന്നിവർ പുസ്തകാവതരണം നടത്തി. ലൈബ്രേറിയന്മാരായ മഞ്ജുള കെ.കെ, കുമാരി രജന പി.ആർ എന്നിവർ കുട്ടികൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
വിദ്യാർത്ഥികൾ,ലൈബ്രറി അംഗങ്ങൾ,അധ്യാപകർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഡോ. രാഗേഷ് എസ്.ആർ സ്വാഗതവും അജയഘോഷ് പി.കെ നന്ദിയും രേഖപ്പെടുത്തി. പുസ്തകങ്ങളും മധുരവും നൽകിയാണ് ‘വേനൽക്കളിമ്പം’ പരിപാടിയിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive