ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് നൽകിവരാറുള്ള മാണിക്യശ്രീ പുരസ്‌കാരം ഈ വർഷം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമ്മാനിക്കും. കൂടൽമാണിക്യ സ്വാമിയുടെ ഫോട്ടോ ആലേഖനംചെയ്ത ഒരു പവന്റെ സ്വർണപ്പതക്കമാണ് പുരസ്‌കാരം. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത് . മെയ് 9 ന് കൊടിപ്പുറത്തുവിളക്കിനു മുൻപായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
കേരളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ (2023 ), മേളപ്രാമാണികൻ പെരുവനം കുട്ടൻ മാരാർ (2024) എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ കൂടൽമാണിക്യം ദേവസ്വം മാണിക്യശ്രീ പുരസ്‌കാരം നൽകി ആദരിച്ചത്. നാലിന് ബാബു എസ് മേനോൻ ആണ് പുരസ്‌കാരം സ്പോൺസർ ചെയ്യുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive