നടനകൈരളിയിൽ നവരസോത്സവം ജനുവരി 16ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ജനുവരി 3 ന് ആരംഭിച്ച നൂറ്റി ഇരുപതാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ജനുവരി 16 ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന യുവനടീനടന്മാരുടെ കലാപരിപാടികൾ ‘നവരസോത്സവ’മായി ആഘോഷിക്കുന്നു.

ദേവിക മേനോൻ, സ്വാതി സതീഷ്, വിനയ് തിവാരി (ഭരതനാട്യം), സൗമി ഡേ (ഒഡിസ്സി), ദത്ത പശുമർതി (കുച്ചിപ്പുഡി), സ്നേഹൽ ദേശ്മുഖ്, പ്രേരണ രാജേഷ് കപൂർ, ശശാങ്ക് പല്ലവ് (ഏകാഭിനയം) എന്നിവരാണ് അവതരിപ്പിക്കുക. ഗുരു വേണുജി നേതൃത്വം നൽകുന്ന ശില്പശാലയിൽ കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പിന്നണി പ്രവർത്തകരായി പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page